Post Category
ഫയൽ അദാലത്ത് സംഘടിപ്പിച്ചു
മൂടാടി ഗ്രാമപഞ്ചായത്തിൽ ഫയൽ അദാലത്ത് സംഘടിപ്പിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ ജിഐഎസ് സർവ്വേയിലൂടെ കണ്ടെത്തിയ കെട്ടിടങ്ങളുടെ അധിക നിർമാണം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് അദാലത്തിൽ പരിഗണിച്ചത്. അദാലത്തിന് മുന്നോടിയായി പ്ലാൻ എസ്റ്റിമേറ്റ് തയാറാക്കുന്നവരുടെ യോഗം ചേർന്ന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും കെട്ടിട ഉടമകൾക്ക് രേഖകൾ സമർപ്പിക്കാൻ സാവകാശം നൽകുകയും ചെയ്തിരുന്നു.
അദാലത്ത് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം കെ മോഹനൻ, സെക്രട്ടറി ജിജി, അസി. എഞ്ചിനിയർ രാജിമോൾ, ഓവർസിയർ ഷാജി, സുഹേഷ്, എച്ച് സി ഷിജു എന്നിവർ നേതൃത്വം നൽകി.
date
- Log in to post comments