മാധ്യമപ്രവർത്തകർക്കായി കുടുംബശ്രീ ശിൽപശാല സംഘടിപ്പിച്ചു
കുടുംബശ്രീയുടെ 27-ാം വാർഷികവുമായി ബന്ധപ്പെട്ടു കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്കു കൂടുതൽ പ്രചാരണം ലഭിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം ജില്ലയിലെ മാധ്യമപ്രവർത്തകർക്കായി ശിൽപശാല സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കോട്ടയം ഓർക്കിഡ് റെസിഡൻസിയിൽ നടന്ന ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ഐപിആർഡി അസിസ്റ്റന്റ് എഡിറ്റർ ഇ.വി. ഷിബു, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, കുടുംബശ്രീ സി.ഡി.എസ്് ചെയർപേഴ്സൺമാരായ നളിനി ബാലൻ, പി.ജി. ജ്യോതിമോൾ, കുടുംബശ്രീ പി.ആർ. ഇന്റേൺ വി.വി. ശരണ്യ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ മാധ്യമപ്രവർത്തകർ, കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ, സി.ഡി.എസ്. അംഗങ്ങൾ, കുടുംബശ്രീ സംരംഭകർ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ സെഷൻ നയിച്ചു. കുടുംബശ്രീ സംരംഭകരുടെ അനുഭവങ്ങളും ശിൽപശാലയിൽ പങ്കുവച്ചു.
- Log in to post comments