Skip to main content

സുരക്ഷാ ജീവനക്കാരുടെ താൽക്കാലിക നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഹരിപ്പാട് താലൂക്കാസ്ഥാന ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന സുരക്ഷാ ജീവനക്കാരെ താൽക്കാലികമായി നിയമിക്കും. നാല് ഒഴിവുകളാണുള്ളത്. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 18ന് രാവിലെ 11 മണിക്ക് നടക്കും. 

താൽപര്യമുള്ള ഉദ്യോഗാര്‍ഥികൾ അന്നേദിവസം രാവിലെ 10 മണിക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി 11 മണിക്ക് അഭിമുഖത്തിൽ പങ്കെടുക്കണം. 

എസ്.എസ്.എല്‍.സി പാസ്സായ ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, സിഐഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി, ബിഎസ്എഫ് എന്നീ സുരക്ഷാസേനകളില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍ മാത്രം അപേക്ഷിച്ചാൽ മതി. ഉയര്‍ന്ന പ്രായപരിധി 50 വയസ്.  

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, ആയതിന്റെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിലാണ് ഹാജരാകേണ്ടത്. ഹരിപ്പാട് നഗരസഭ പ്രദേശത്തും സമീപ പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്കും മുന്‍ഗണന.

date