Post Category
പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തിന് പുറത്ത് പഠനം നടത്തുന്നവര്‍ക്കും, സംസ്ഥാനത്തിനകത്ത് ഹയര്‍സെക്കന്ററി കോഴ്സുകള്‍ പഠിക്കുന്നതുമായ ഒ.ബി.സി./ ഇ.ബി.സി.(പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍)വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളര്‍ഷിപ്പ് അനുവദിക്കുന്ന പി എം യശസ്വി പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ ഒബിസി ആന്റ് ഇബിസി എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയ്ക്കായി അപേക്ഷകള്‍ സമര്‍പ്പിക്കാം. പദ്ധതി സംബന്ധിച്ച് വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലര്‍ www.egrantz.kerala.gov.in, www.bcdd.kerala.gov.inഎന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484 2983130
date
- Log in to post comments