കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിദ്യാഭ്യാസ അവാര്‍ഡ്
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നതിനുള്ള അപേക്ഷ തടിയമ്പാടുള്ള ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ സ്വീകരിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളിലോ എയ്ഡഡ് സ്‌കൂളിലോ പഠിച്ച് 2025 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി/ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യ ചാന്‍സില്‍ ഉന്നത വിജയം നേടിയവരുമായ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ അവാര്‍ഡിനായി ജൂലൈ 30 വരെ നിശ്ചിത ഫാറത്തില്‍ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. www.agriworkersfund.org എന്ന വെബ്‌സൈറ്റില്‍ അപേക്ഷാഫാറം ലഭ്യമാണ്. അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ അവാര്‍ഡിന് അര്‍ഹരല്ല. 24 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഉള്ളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷാ തീയതിയില്‍ കുടിശിക പാടില്ല. അപേക്ഷകര്‍ ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍, ബാങ്ക് പാസ്ബുക്ക്, മാര്‍ക്ക് ലിസ്റ്റ്, ടി.സി എന്നിവയുടെ പകര്‍പ്പുകള്‍, യൂണിയന്‍ സാക്ഷിപത്രം, പേരിനോ,അഡ്രസിനോ വ്യത്യാസം ഉണ്ടെങ്കില്‍ വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04862-235732.
- Log in to post comments