പരമ്പരാഗത കരകൗശലവിദഗ്ധര്‍ക്ക് ടൂള്‍കിറ്റ് ഗ്രാന്‍ഡ്: അപേക്ഷാ തീയതി നീട്ടി
സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട (ഒബിസി) പരമ്പരാഗത കരകൗശല വിദഗ്ധര്‍/കൈപ്പണിക്കാര്‍/പൂര്‍ണ്ണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നല്കി ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്കുന്ന പദ്ധതിക്ക് (2025-26 ടൂള്‍കിറ്റ് ഗ്രാന്‍ഡ്) ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 25 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്.60 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.www.bwin.kerala.gov.inഎന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെഎറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:0484-2983130.
- Log in to post comments