Skip to main content

വടക്കാഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു

 വടക്കാഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ഒന്നാം നിലയില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 95.50 ലക്ഷം രൂപ വിനിയോഗിച്ച് അഞ്ച് ക്ലാസ് മുറികള്‍, വരാന്ത, ഗോവണി, ടോയ്ലറ്റ്, വിട്രിഫൈഡ് ടൈല്‍ ഫ്‌ളോറിങ്, പ്രെസ്സ്ഡ് സ്റ്റീല്‍ വിന്‍ഡോ, ഡോര്‍ ഉള്‍പ്പെടെ ആര്‍.സി.സി ഫ്രെയ്മ്ഡ് സ്ട്രക്ചറായി 366.19 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

 ചടങ്ങില്‍ വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സാന്റോ സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല മോഹന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി.ആര്‍ അരവിന്ദാക്ഷന്‍, പ്രധാനാധ്യാപിക കെ.കെ സുമ, പിടിഎ പ്രസിഡണ്ട് കെ.എം ഹസന്‍, എസ്.എം.എ.സി ചെയര്‍മാന്‍ സുരേഷ് കുട്ടത്ത്, എം.പി.ടി.എ പ്രസിഡന്റ് ഗ്രീഷ്മ രാജേഷ്, സീനിയര്‍ അസിസ്റ്റന്റ് കെ.എസ് ജയശ്രീ, സ്റ്റാഫ് സെക്രട്ടറി എ.എം ദീപ തുടങ്ങിയവര്‍ സംസാരിച്ചു. (ഫോട്ടോ)

date