Skip to main content

66 വർഷത്തെ കാത്തിരിപ്പ്; എടത്തിപറമ്പിലെ രുഗ്മണിയമ്മയുടെ ഭൂമിക്ക് രേഖയായി

നീണ്ട 66 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എടത്തിപറമ്പിൽ 76 കാരിയായ രുഗ്മണിയമ്മയ്ക്ക് സ്വന്തം ഭൂമിയിൽ തല ചായ്‌ക്കാം. തലമുറകളായി പറപ്പൂക്കര പഞ്ചായത്തിൽ കഴിയുന്ന രുഗ്മണിയമ്മക്ക് തനിക്കുള്ളതായ ഭൂമിയുടെ രേഖകൾ ഒടുവിൽ ലഭിച്ചു.

 പറപ്പൂക്കര പഞ്ചായത്തിലെ മൂന്ന് സെന്റ് മാത്രമുള്ള ഭൂമിയിലാണ് രുഗ്മണിയമ്മ കൊച്ചു വീട് നിർമ്മിച്ച് താമസിക്കുന്നത്. തനിക്കായി വീടോ ഭൂമിയോ ഇല്ലെന്ന് പരിഭവിച്ചിരുന്ന രുഗ്മണിയമ്മയ്ക്ക് ഈ ഉടമസ്ഥാവകാശം വലിയ ആശ്വാസമാണ്.

date