Skip to main content

മൈൻഡ്ഫുൾ ലീഡർഷിപ്പിൽ ഏകദിന പരിശീലനം

സെന്റർ ഫോർ മാനേജ്‌മെന്റ്‌ ഡെവലപ്മെന്റ് (സി.എം.ഡി) മൈൻഡ്ഫുൾ ലീഡർഷിപ്പ് ഫോർ സെൽഫ് ആൻഡ് ടീംസ് എന്ന വിഷയത്തിൽ ജൂലൈ 29 ന് ഏകദിന പരിശീലനം സംഘടിപ്പിക്കും. പൊതു-സ്വകാര്യ മേഖലകളിലെ നേതൃനിരയിലുള്ളവർക്ക് തൊഴിൽ മേഖലയിലെ  സമ്മർദ്ദങ്ങൾ അതിജീവിക്കുവാനും, മൾട്ടി ടാസ്കിംഗിലെ വെല്ലുവിളികൾ പരിഹരിക്കുവാനും ഈ പരിശീലനത്തിലൂടെ സാധിക്കും. വ്യക്തതയോടെയും, അനുകമ്പയോടെയും, ബോധപൂർവമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയും ടീമുകളെ നയിക്കുവാനും മൈൻഡ്ഫുൾ ലീഡർഷിപ്പിലൂടെ ബൗദ്ധിക ആരോഗ്യം മെച്ചപ്പെടുത്തുവാനും സഹായകരമാകാവുന്നതാണ് ഈ പരിശീലനം. തിരുവനന്തപുരം തൈക്കാടുള്ള സി.എം.ഡി യുടെ ഓഫീസിൽ നടക്കുന്ന ഈ പരിശീലനത്തിന് ജൂലൈ 24 നു മുൻപായി 8714259111, 0471 2320101 എന്നീ നമ്പറുകളിലോ www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. സീറ്റുകളുടെ എണ്ണം പരിമിതമാണ്.

പി.എൻ.എക്സ് 3293/2025

date