Skip to main content

പ്രവാസികൾക്കായി സാന്ത്വന അദാലത്ത് 26 ന് തലശ്ശേരിയിൽ

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്‌സ് സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് തലശ്ശേരി താലുക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ജൂലൈ 26 ന് രാവിലെ 10 മുതൽ നടക്കും. താല്പര്യമുളളവർ www.norkaroots.org വെബ്സൈറ്റിൽ ജൂലൈ 24 നകം അപേക്ഷ നൽകണം. മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങൾക്ക് പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്. ഫോൺ-8281004913, 0499-4257827, 7012609608, 0495-2304882/85
കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)  ബന്ധപ്പെടാം.

date