Skip to main content

തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതി

രാജ്യ വ്യാപകമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിലവസര ക്ഷമതയും സാമൂഹ്യ സുരക്ഷയും വർധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം പദ്ധതി ഇപിഎഫ്ഒ മുഖേന പ്രവർത്തികമാക്കുന്നു. 2025 ആഗസറ്റ് ഒന്നിനും 2027 ജൂലൈ 31 നുമിടയിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ബാധകമാകും. ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന തൊഴിലാളികൾ ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്യുന്നതോടെ ഒരു മാസത്തെ വേതനം രണ്ടു ഘട്ടങ്ങളായി ലഭിക്കും. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ തൊഴിലുടമകൾക്ക് രണ്ട് വർഷം വരെയും ഉൽപാദന മേഖലയിലുള്ള സ്ഥാപനങ്ങൾക്ക് നാല് വർഷം വരെയും ആനുകൂല്യം ലഭിക്കുമെന്ന് കണ്ണൂർ റീജിയണൽ പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ അറിയിച്ചു. ഫോൺ: 8590323150

date