Post Category
എഡിഎസ് ഭരണസമിതി അംഗങ്ങളുടെ പരിശീലനം സമാപിച്ചു
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എഡിഎസ് ഭരണസമിതി അംഗങ്ങളുടെ പരിശീലനം സമാപിച്ചു. സമാപന ചടങ്ങ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഷിജു ഉദ്ഘാടനം ചെയ്തു. സൗത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ കെ വിബിന അധ്യക്ഷത വഹിച്ചു. സംസ്ഥാന മിഷന്‍ ട്രെയിനര്‍മാരായ ബിജു മാക്സ്, സുഹാസിനി വിജയന്‍, ഷീലാ വേണുഗോപാല്‍, എം സി ജി സീമാചന്ദ്രന്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ സുദിന, സിഡിഎസ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭയുടെ വരകുന്ന് തൊഴില്‍ പരിശീല കേന്ദ്രത്തിലായിരുന്നു ആറ് ദിവസത്തെ പരിശീലനം.
date
- Log in to post comments