Post Category
ചിങ്ങമാസ പ്രഭാഷണം സംഘടിപ്പിക്കും
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓണക്കാലത്ത് 'മാനവിക ഏകത' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജില്ലയില്‍ 1200 കേന്ദ്രങ്ങളില്‍ ചിങ്ങമാസ പ്രഭാഷണം സംഘടിപ്പിക്കും. ജില്ലയിലെ ഗ്രന്ഥശാലകളില്‍ സംഘടിപ്പിക്കുന്ന ഓണം - ചതയാഘോഷത്തോടനുബന്ധിച്ച് വലിയ തോതിലുള്ള ജനപങ്കാളിത്തതോടെയാണ് പ്രഭാഷണം നടത്തേണ്ടതെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മുകുന്ദന് മഠത്തില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ വിജയന്, കെ ശിവകുമാര്‍, അജിത് കുമാര്‍, രഞ്ജിത്ത് കമല്‍, അഡ്വ. വി പ്രദീപന്, കെ.ടി ശശി എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments