Skip to main content

കമ്പ്യൂട്ടര്‍ വിതരണം ചെയ്തു

ഗ്രന്ഥശാലകളെ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് ഗ്രന്ഥശാലകള്‍ക്ക് പുതുതായി അനുവദിച്ച കമ്പ്യൂട്ടറുകള്‍ ഡോ. വി. ശിവദാസന്‍ എം.പി. വിതരണം ചെയ്തു. ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ. വിജയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. സുധ അഴീക്കോടന്‍, ജില്ലാ വൈസ് പ്രസിഡന്റ് ടി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

date