Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ തൃശൂർ മേഖല കേന്ദ്രത്തിൽ ജൂലൈ - ആഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ആറ് മാസം കാലയളവുള്ള ഡി.സി.എഫ്.എ, നാല് മാസം കാലാവധിയുള്ള ടാലി കോഴ്സുകൾക്ക് പ്ലസ് ടു/ പ്രീഡിഗ്രി/ ഡിഗ്രി (കൊമേഴ്സ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നാല് മാസത്തെ ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് എസ്.എസ്.എൽ.സി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ആറ് മാസത്തെ ഡി.സി.എ(എസ്) കോഴ്സിന് പ്ലസ് ടു/ പ്രീഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  

താത്പര്യമുള്ളവർക്ക് lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. 

എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിലാസം- അസിസ്റ്റൻ്റ് ഡയറക്‌ടർ എൽ. ബി.എസ് സെന്റർ, ആലുംവെട്ടുവഴി, ചിയ്യാരം, തൃശൂർ. ഫോൺ : 0487 -2250751, 9447918589, 7559935097.

 

date