Post Category
ഗസ്റ്റ് ലക്ചർ നിയമനം
തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് മലയാളം വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ഉദ്യോഗാർത്ഥികൾ നിലവിലെ യു.ജി.സി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത നേടിയിരിക്കണം. നെറ്റ് / പി.എച്ച്.ഡി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഓദ്യോഗിക പോർട്ടലിൽ അതിഥി അധ്യാപക രജിസ്ട്രേഷൻ പൂർത്തിയാക്കി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് / നമ്പർ ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 23 രാവിലെ 10 ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9188900210.
പി.എൻ.എക്സ് 3331/2025
date
- Log in to post comments