ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളിലും സംസ്ഥാനം വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു: ദലീമ ജോജോ എംഎല്‍എ
*കോടംതുരുത്ത് ഗവ. എൽപി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കേരളത്തിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളിലും വലിയ മുന്നേറ്റമുണ്ടാക്കാനായതായി ദലീമ ജോജോ എംഎല്‍എ പറഞ്ഞു. കോടംതുരുത്ത് ഗവ. എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.
മണ്ഡലത്തിൽ 20 റോഡുകളാണ് ബിഎം ആന്‍ഡ് ബിസി നിലവാരത്തിൽ നിർമ്മിച്ചത്. നവീകരണ പ്രവർത്തനങ്ങൾ ആവശ്യമുള്ള റോഡുകൾ എത്രയും വേഗം പുനർ നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എം എൽ എ പറഞ്ഞു.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ദലീമ ജോജോ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം വിദ്യാഭ്യാസ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചാണ് കെട്ടിടത്തിൻ്റെ നിര്‍മ്മാണം. ഇരുനിലകളിലായി നാലു ക്ലാസ് മുറികളും രണ്ട് ശുചിമുറികളുമാണ് ഒരുക്കിയിട്ടുള്ളത്.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെല്‍ഷ്യ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ വി ജി ജയകുമാര്‍, എം ജി രാജേശ്വരി, ജില്ലാ പഞ്ചായത്തംഗങ്ങളായ സജിമോള്‍ ഫ്രാന്‍സിസ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ ജീവൻ, കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അംബിക ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ ഷാജി, സ്ഥിരംസമിതി അധ്യക്ഷരായ സി ടി വിനോദ്, ശൈലജൻ കാട്ടിത്തറ, ആശാ ഷാബു, വിദ്യാഭ്യാസവകുപ്പ് എഇഒ ഹെലൻ കുഞ്ഞുകുഞ്ഞ്, എസ്എംസി ചെയർമാൻ വി ജെ ആൻ്റണി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments