Skip to main content
 ജില്ലയിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകളിൽ എൻ.എ.ബി.എച്ച്  എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ച സ്ഥാപനങ്ങളിലെ ജീവനക്കാരെ അനുമോദിക്കുന്നതിനു ചേർന്ന യോഗം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്യുന്നു.

ദേശീയ അംഗീകാരം ലഭിച്ച ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളെ ആദരിച്ചു

 ജില്ലയിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകളിൽ എൻ.എ.ബി.എച്ച്  എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ച എട്ട് ഹോമിയോപതി സ്ഥാപനങ്ങളിലെയും ഏഴ് ഐ.എസ്.എം. സ്ഥാപനങ്ങളിലെയും ജീവനക്കാരെ  ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അനുമോദിച്ചു.  കോട്ടയം മന്നാകുളത്തിൽ ടവേഴ്‌സിൽ നടന്ന പരിപാടിയിൽ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെറോം വി. കുര്യൻ അധ്യക്ഷത വഹിച്ചു.
 ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി കർക്കടകചര്യ പൊതുജനത്തിന് പരിചയപ്പെടുത്തുന്നതിനായി 'അറിയാം കർക്കിടകത്തിലെ ആരോഗ്യത്തെ' എന്ന പുസ്തകം നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ ഐ.എസ്. എം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെറോം വി. കുര്യനു നൽകി പ്രകാശനം ചെയ്തു.
 ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ.കെ.എസ്. മിനി,  നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് ക്വാളിറ്റി കൺസൽട്ടന്റ് കെ. മഞ്ജു, എൻ.എ.ബി.എച്ച്. നോഡൽ ഓഫീസർമാരായ ഡോ.എസ്. ശ്രീജിത്ത്.  ഡോ.എസ്. അഭിരാജ്.   എൻ.എ.ബി.എച്ച.് അസസ്സർ ഡോ. ശ്രീലത, ഡോ അനു ജോസഫ് എന്നിവർ പങ്കെടുത്തു.

date