സ്പോട്ട് അഡ്മിഷന്
പൂജപ്പുര എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വുമണ്‍ കോളേജില്‍ പോളിടെക്നിക് ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന് നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ് എന്നീ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് അഡ്മിഷന് നടത്തുന്നത്.
നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഇതുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ക്കും ജൂലൈ 23ന് രാവിലെ 10 മണിക്ക് കോളേജില്‍ നേരിട്ട് ഹാജരായി രജിസ്ട്രേഷന് നടത്തി അഡ്മിഷന് നേടാവുന്നതാണ്. ബാക്കി ഒഴിവിലേക്ക് ജൂലൈ 25 ന് വൈകുന്നേരം നാല് മണിക്ക് മുമ്പ് അഡ്മിഷന് എടുക്കാവുന്നതാണ്.
അഡ്മിഷന് ആഗ്രഹിക്കുന്നവര്‍ എല്ലാവിധ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് 0471-2349232, 9995595456, 9497000337, 9496416041.
- Log in to post comments