Skip to main content

ഗദ്ദിക 2025-26: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സ്വയംതൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പരമ്പരാഗത പൈതൃക ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനുമായി പട്ടികജാതി-പട്ടിക വർഗ്ഗ വികസന വകുപ്പുകളുടേയും കിർത്താഡിസിന്റെയും ആഭിമുഖ്യത്തിൽ ഗദ്ദിക 2025-26 എന്ന പേരിൽ ഉത്പന്ന പ്രദർശന വിപണന മേള എറണാകുളത്ത് സംഘടിപ്പിക്കുന്നു. പാരമ്പര്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലേർപ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾക്കുംപട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട കൂട്ടു സംരംഭകർ/ സൊസൈറ്റികൾ / കുടുംബശ്രീ യൂണിറ്റുകൾ എന്നിവയ്ക്കും മേളയിൽ പങ്കെടുക്കാം.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തികൾകുടുംബശ്രീ യൂണിറ്റുകൾസൊസൈറ്റികൾ തുടങ്ങിയവർക്ക് ഉത്പന്ന പ്രദർശന വിപണന മേളയിൽ പങ്കെടുക്കുന്നതിനും ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനും താൽപര്യമുണ്ടെങ്കിൽ നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ ഉത്പന്നങ്ങളുടെ വിശദമായ വിവരംഅപേക്ഷകരുടെ പൂർണ്ണ മേൽവിലാസം (ഫോൺ നമ്പർ ഉൾപ്പെടെ) ജാതി സർട്ടിഫിക്കറ്റ്രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് 8 വൈകുന്നേരം 5 മണിക്ക് മുൻപായി ചീഫ് പബ്ലിസിറ്റി ഓഫീസർപട്ടികജാതി വികസന വകുപ്പ്കനക നഗർവെള്ളയമ്പലംതിരുവനന്തപുരം - 695 003 എന്ന വിലാസത്തിൽ അയക്കണം. (ഒരു വ്യക്തിക്ക് ഒന്നിലധികം സ്റ്റാൾ അനുവദിക്കുന്നതല്ല.) പൈതൃകമായ ഉത്പന്നങ്ങൾ വിപണനം നടത്തുന്നവരുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസുമായോ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം. നിശ്ചിത സർട്ടിഫിക്കറ്റുകളും പൂർണ്ണ വിവരങ്ങളും ഇല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതായിരിക്കും. അപേക്ഷകരുടെ എണ്ണം കൂടുതലായാൽ പരമ്പരാഗത ഉൽപന്നങ്ങളിൽ വൈവിധ്യമുള്ളവ നിർമ്മിക്കുന്നവർക്ക് മുൻഗണന നൽകുന്നതാണ്. അപേക്ഷാഫോം www.scdd.kerala.gov.in ൽ നിന്ന് ലഭിക്കും. ഫോൺ: 0471 2315375.

പി.എൻ.എക്സ് 3363/2025

date