Post Category
പടിയൂർ കല്യാട് പഞ്ചായത്ത് പൊതുഇടം ശുചീകരിച്ചു
പടിയൂര്‍ - കല്യാട് ഗ്രാമപഞ്ചായത്തില്‍ പൊതുഇട ജനകീയ ശുചീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആര് മിനി അധ്യക്ഷയായി. പരിപാടിയുടെ ഭാഗമായി ഭരണ സമിതി അംഗങ്ങളും ഹരിത കര്‍മ സേനാംഗങ്ങളും പഞ്ചായത്ത് പരിസരവും റോഡും വൃത്തിയാക്കി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സിബി കവനാല്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ രാകേഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ തങ്കമണി, പഞ്ചായത്ത് സെക്രട്ടറി റോബര്‍ട്ട് ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി അരവിന്ദന്, ശുചിത്വ മിഷന് ആര് പി അനിഷ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments