Skip to main content

അതിഥി അധ്യാപക ഒഴിവ്

കെ.കെ.ടി.എം സർക്കാർ കോളേജിൽ കെമിസ്ട്രി, ബോട്ടണി വിഷയങ്ങളിൽ താത്കാലിക അതിഥി അധ്യാപക ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണം. ജൂലൈ 30 ബുധനാഴ്ച രാവിലെ 10.30ന് കെമിസ്ട്രി, ജൂലൈ 31 വ്യാഴാഴ്ച രാവിലെ 10 30 ന് ബോട്ടണി എന്നിങ്ങനെയാണ് കൂടിക്കാഴ്ച നടക്കുക. കൂടുതൽ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക ഫോൺ: 0480-2802213, 9400859413.

date