Post Category
വനിതാ കമ്മീഷനിൽ പ്രൊജക്ട് ഓഫീസർ ഒഴിവ്
കേരള വനിതാ കമ്മീഷനിൽ പ്രൊജക്ട് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ 55200-115300 ശമ്പള സ്കെയിലിൽ സേവനമനുഷ്ടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽനിന്നും ഹോം സയൻസ് / സോഷ്യൽ വർക്ക് / സോഷ്യോളജി / സൈക്കോളജി എന്നിവയിൽ ഒന്നിൽ നേടിയ മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത. സോഷ്യൽ വർക്കിൽ ഇന്ത്യയിലെ/കേരളത്തിലെ അംഗീകൃത സ്ഥാപനത്തിൽനിന്നും ലഭിച്ച പി.ജി. ഡിപ്ലോമ അഭികാമ്യം. നിശ്ചിത ഫോറത്തലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്ക് സമീപം, പി.എം.ജി., പട്ടം പി.ഒ., തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ ഓഗസ്റ്റ് 8 നകം ലഭിച്ചിരിക്കണം.
പി.എൻ.എക്സ് 3393/2025
date
- Log in to post comments