Skip to main content

കത്തി നശിച്ച കൂത്തമ്പലം മികച്ച ഇന്റിമേറ്റ് തിയേറ്ററായി വികസിപ്പിക്കും: മന്ത്രി സജി ചെറിയാന്‍

 
        2012 ല്‍ കത്തിനശിച്ച രാമനിലയം കോമ്പൗണ്ടിലെ കൂത്തമ്പലം പുനരുദ്ധരിച്ച് സംഗീത നാടക അക്കാദമിക്ക് ടൂറിസം വകുപ്പ് കൈമാറിയാല്‍ അത് മികച്ച ഇന്റിമേറ്റ് തിയേറ്ററായി വികസിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ ഫെലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂത്തമ്പലം പുനരുദ്ധരിച്ച് അക്കാദമിക്ക് കൈമാറണമെന്ന് സാംസ്‌കാരിക വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇത് സംബന്ധിച്ച് അനുകൂല തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പരസ്പരം പരിപാടിയില്‍ പ്രഖ്യാപിച്ചിരുന്നു. കെ.ടി മുഹമ്മദ് തിയേറ്ററില്‍ നടന്ന ചടങ്ങില്‍ അക്കാദമി ചെയര്‍പേഴ്സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു.

വീണ വാദകന്‍ എ. അനന്തപത്നാഭന്‍, നാടകപ്രതിഭ സേവ്യര്‍ പുല്‍പ്പാട്ട്, നൃത്ത അധ്യാപിക കലാമണ്ഡലം സരസ്വതി എന്നിവര്‍ മന്ത്രിയില്‍ നിന്നും ഫെലോഷിപ്പ് ഏറ്റുവാങ്ങി. 18 കലാകാരര്‍ അവാര്‍ഡും 22 മുതിര്‍ന്ന കലാകാരര്‍ ഗുരുപൂജാ പുരസ്‌കാരവും ഏറ്റുവാങ്ങി. അക്കാദമി വൈസ്ചെയര്‍പേഴ്‌സണ്‍ പുഷ്പവതി പി.ആര്‍ സംസാരിച്ചു. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും അക്കാദമി നിര്‍വ്വാഹക സമിതി അംഗം ടി.ആര്‍ അജയന്‍ നന്ദിയും പറഞ്ഞു.

date