Post Category
നിയമസഭാസമിതി ജൂലൈ 29ന് ജില്ലയില്‍
സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമംസംബന്ധിച്ച നിയസഭാസമിതി ജൂലൈ 29ന് ജില്ല സന്ദര്‍ശിക്കും. രാവിലെ 10.30 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം. പരാതിക്കാരില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. പൊതുജനങ്ങളില്‍ നിന്നും സന്നദ്ധസംഘടനകളില്‍നിന്നും പരാതികള്‍ സ്വീകരിക്കും.
ബീച്ച് റോഡിലുള്ള ചില്‍ഡ്രന്‍സ് ഹോം, ഒബ്‌സര്‍വേഷന്‍ ഹോം, കരിക്കോടുള്ള സര്‍ക്കാര്‍ മഹിളാ മന്ദിരം, അഞ്ചാലംമൂട് സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസെന്റ് ഗേള്‍സ്, പരവൂര്‍ രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലെ 'സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍' എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
date
- Log in to post comments