Post Category
ലൈബ്രേറിയൻ ഒഴിവ്
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടുവം കയ്യംതടത്ത് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ലൈബ്രേറിയൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ലൈബ്രറിയൻ സയൻസിൽ ഡിഗ്രി, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ ജോലി പരിചയമുള്ള 20 നും 36 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അസ്സൽ പകർപ്പുകൾ, തിരിച്ചറിയൽ കാർഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 26 ന് രാവിലെ 11 മണിക്ക് കണ്ണൂർ എം.ആർ.എസ് സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0460 2996794
date
- Log in to post comments