Post Category
വോട്ടർ പട്ടിക പുതുക്കണം
ബീഹാർ സംസ്ഥാനത്തെ വോട്ടർപട്ടിക പുതുക്കുന്ന ഊർജിത കർമപരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ താമസിക്കുന്ന ബീഹാറിൽനിന്നുള്ള അതിഥി തൊഴിലാളികൾ ജൂലൈ 25 നകം voters.eci.gov.in പോർട്ടൽ മുഖാന്തിരമോ ECINET മൊബൈൽ ആപ്പ് വഴിയോ അപേക്ഷാ ഫോമുകൾ സമർപ്പിക്കണം. എല്ലാ തൊഴിലുടമകളും തങ്ങളുടെ കീഴിൽ ജോലി ചെയ്ത് വരുന്ന ബീഹാർ സ്വദേശികളായ അതിഥി തൊഴിലാളികൾക്ക് പ്രസ്തുത വിവരം സംബന്ധിച്ച അറിയിപ്പ് നൽകണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) ജി ജയേഷ് അറിയിച്ചു.
date
- Log in to post comments