Skip to main content

സ്പോട്ട് അഡ്മിഷൻ

ഐ എച്ച് ആർ ഡി യുടെ കീഴിൽ കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക്കിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്‌സുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പത്താം ക്ലാസ് പാസ്സായിരിക്കണം. ഇതുവരെ അപേക്ഷിക്കാത്തവർക്കും പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം ജൂലൈ 30 ന് രാവിലെ 10 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാകണം. എസ് സി, എസ് ടി, ഒ ഇ സി എന്നിവർക്ക് ഫീസിളവ് ലഭിക്കും. ഫോൺ- 8547005082, 9495462909, 8129642905

date