Skip to main content

കംപ്യൂട്ടർ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ്് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളായ പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.സി.എ (എസ്) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് പി.ജി.ഡി.സി.എയ്ക്കും എസ്.എസ്.എൽ.സി. പാസ്സായവർക്ക് ഡി.സി. എ കോഴ്സിലേക്കും പ്ലസ്ടു വിജയിച്ചവർക്ക് ഡി.സി.എ (എസ്) കോഴ്സിലേക്കും അപേക്ഷിക്കാം  എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481-2505900, 9895041706.

date