ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതി അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തിൽപ്പെട്ട
(ഒ ബി സി) ബാർബർഷോപ്പ്, യൂണിസെക്സ് സലൂൺ തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിലിടം ആധുനികവത്കരിക്കുന്നതിന് ധനസഹായം (2025-26) നൽകുന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.കുറഞ്ഞത് 5 വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്കും, നിലവിൽ ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മുൻഗണന നൽകുന്നതാണ്. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി 2025 ആഗസ്റ്റ് 15 വരെ അപേക്ഷ സമർപ്പിക്കാം.
ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഫോൺ -0484-2983130.
- Log in to post comments