മുഖച്ഛായ പുതുക്കി പാലച്ചുവട് ആയുർവേദ ആശുപത്രി*
നവീകരണ പ്രവർത്തനങ്ങളിലൂടെ പുത്തൻ മുഖച്ഛായ കൈവരിച്ചിരിക്കുകയാണ് പാലച്ചുവട് ആയുർവേദ ആശുപത്രി . പിറവം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചെലവഴിച്ചാണ് ആശുപത്രിയുടെ മുഖച്ഛായ മാറ്റിയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
കാന്റീൻ, പ്രവേശന കവാടം, ജനറേറ്റർ, മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. പഴയ കെട്ടിടം നിലനിർത്തികൊണ്ട് സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെയാണ് ആധുനികത സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്..
നഗരസഭയുടെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന “മധുരം മാതൃത്വം” പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. പ്രസവാനന്തര പരിപാലനത്തിനും മാതൃത്വ സംരക്ഷണത്തിനുമായാണ് ഇത്തരം ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ ആശുപത്രിയുമായി ബന്ധപ്പെട്ട് നഗരസഭ നടപ്പാക്കിയിട്ടുണ്ട്.
അശുപത്രിയുടെ പശ്ചാത്തല സൗകര്യ വികസനമാണ് ഇതിലൂടെ ലക്ഷ്യമാകുന്നത്. കൂടുതൽ സ്ഥലം ലഭ്യമാകുന്നതിനനുസരിച്ച്, കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സാധിയ്ക്കുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.
- Log in to post comments