പാല്‍ വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശുവികസനവകുപ്പ് അടിമാലി ഐസിഡിഎസ് പ്രോജക്ടില്‍ 2026 മാര്‍ച്ച് വരെ അടിമാലി, കൊന്നത്തടി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ 3 വയസ് മുതല്‍ 6 വയസ് വരെ പ്രായത്തിലുള്ള കുട്ടികളില്‍ ഒരു കുട്ടിയ്ക്ക് ആഴ്ചയില്‍ 3 ദിവസം 125 മില്ലിലിറ്റര്‍ പാല്‍ വിതരണം ചെയ്യുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അടിമാലി ഗ്രാമപഞ്ചായത്തിലെ 43 അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 420 കുട്ടികള്‍ക്കും കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 52 അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 242 കുട്ടികള്‍ക്കും പാല്‍ വിതരണം ചെയ്യുന്നതിനാണ് താല്‍പ്പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികള്‍ / മില്‍മ/ക്ഷീരകര്‍ഷകര്‍ /കുടുബശ്രീ സംരഭകര്‍ /മറ്റു പ്രാദേശിക പാല്‍ വിതരണക്കാര്‍ എന്നിവരില്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ ടെന്‍ഡര്‍ അപേക്ഷകള്‍ സ്വീകരിക്കും. തുടര്‍ന്ന് 3 മണിക്ക് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, അടിമാലി പഞ്ചായത്തിലെ ഐസിഡിഎസ് സൂപ്പര്‍വൈസറെ പവ്യത്തി ദിവസങ്ങളില്‍ ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ : 9544876068
--
- Log in to post comments