Post Category
രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച യുവപ്രതിഭകളെ ആദരിക്കുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നല്‍കി വരുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം-2025ന് ആഗസ്റ്റ് 15വരെ അപേക്ഷിക്കാം.
ധീരത, സാമൂഹ്യ സേവനം, പരിസ്ഥിതി, കായികം, കല-സംസ്‌കാരം, ശാസ്ത്രം-സാങ്കേതികവിദ്യ എന്നീ മേഖകളില്‍ കഴിവ് തെളിയിച്ച 18ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.
https://awards.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ശുപാര്‍ശ ചെയ്യപ്പെടുന്ന കുട്ടികള്‍ക്ക് ദേശീയ തലത്തിലുള്ള അവാര്‍ഡിന് അസാധാരണമായ അര്‍ഹതയുണ്ടായിരിക്കണം. പൊതുസേവനം അവരുടെ നേട്ടങ്ങളുടെ ഭാഗമായി അഭികാമ്യമാണ്.
date
- Log in to post comments