Skip to main content

കളക്ടറേറ്റിൽ ഓപ്പൺ ജിം തുറന്നു

#പൊതുജനങ്ങൾക്കും ഉപയോ​ഗിക്കാം#

തിരുവനന്തപുരം കളക്ടറേറ്റിൽ റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ ഓപ്പൺ ജിം തുറന്നു. കളക്ടറേറ്റിനു മുന്നിലെ പാർക്കിൽ സജ്ജീകരിച്ച  ഓപ്പൺ ജിമ്മിന്റെയും വെയ്റ്റ് ലോസ്സ് ചലഞ്ചിന്റെയും ഉദ്ഘാടനം ജില്ലാ കളക്ടർ അനു കുമാരി നിർവ്വഹിച്ചു. പ്രൊജക്ട് സൗഖ്യത്തിന്റെ ഭാ​ഗമായാണ് ജിം തുറന്നത്.

സ്വന്തം ആരോ​ഗ്യത്തിന് പ്രാധാന്യം നൽകിയാൽ മാത്രമേ, നമ്മുടെ കർമ്മപഥത്തിൽ കൂടുതൽ കാര്യക്ഷമമായി കാര്യങ്ങൾ ചെയ്യാൻ നമുക്ക് സാധിക്കുകയുള്ളൂവെന്ന് കളക്ടർ പറഞ്ഞു. വെയ്റ്റ് ലോസ് മാനേജ്മെന്റ് ചലഞ്ചിന് പുറമേ ഓരോ മാസവും പുതിയ ചലഞ്ചുകളുമായി പദ്ധതി തുടരും.

കളക്ടറേറ്റിൽ രാവിലെയും വൈകീട്ടും നടത്തത്തിനായി എത്തുന്ന പൊതുജനങ്ങൾക്കും ഉപയോ​ഗിക്കാവുന്ന വിധത്തിലാണ് ജിം ക്രമീകരിച്ചിരിക്കുന്നത്.

എഡിഎം വിനീത് ടി.കെ, കളക്ടറേറ്റിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

date