Skip to main content

സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

ജലത്തിൻറെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുന്നതിനായി സൂക്ഷ്മ ജലസേചന സാങ്കേതികവിദ്യയിൽ രാഷ്ട്രീയ കൃഷിവികാസ് യോജന -പെർ ഡ്രോപ്പ് മോർ ക്രോപ്പ് പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 45 മുതൽ 55% വരെയാണ് സബ്സിഡി ലഭിക്കുന്നത്. മണ്ണിന്റെയും വിളകളുടെയും സവിശേഷതകളുടെ അടിസ്ഥാനത്തിൽ ജലസ്രോതസ്സുകളെ വിവേകപൂർവ്വം ഉപയോഗപ്പെടുത്തി ഡ്രിപ്, സ്പ്രിംഗ്ലർ എന്നീ സൂക്ഷ്മ ജലസേചന സംവിധാനമാണ് ചിലവിന്റെ നിശ്ചിത ശതമാന (45 മുതൽ 55%) ധനസഹായത്തോടെ നടപ്പിലാക്കുന്നത്. സൂക്ഷ്മ ജലസേചന സംവിധാനങ്ങളുമായി ചേർന്നുള്ള മഴവെള്ള സംഭരണികൾ, കുളങ്ങൾ, കുഴൽ കിണറുകൾ, ജലസംഭരണികളുടെ നവീകരണം, പമ്പുകൾ എന്നിവയ്ക്കും ധനസഹായം ലഭ്യമാണ്. വ്യക്തികൾ,സഹകരണ സംഘങ്ങൾ, സംഘകൃഷി, സ്വയം സഹായ സംഘങ്ങൾ, എൻജിഒകൾ, ട്രസ്റ്റുകൾ, ഉത്പാദന സംഘടനകൾ തുടങ്ങിയവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. ആധാർ കാർഡ്, കരം അടച്ച രസീത് ,ബാങ്ക് പാസ്സ്ബുക്ക്, ഫോട്ടോ എന്നിവയുടെ കോപ്പികൾ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏഴ് വർഷത്തിനുള്ളിൽ സബ്സിഡി കൈപറ്റിയിട്ടില്ല എന്ന കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും ആലപ്പുഴ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ തൊട്ടടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക. ഫോൺ: 9495516968, 9544724960.

 

(പിആര്‍/എഎല്‍പി/2130)

date