Post Category
ലാബ് ടെക്നീഷ്യൻ ഒഴിവ്
പാലാ കെ.എം. മാണി സ്മാരക സർക്കാർ ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ അഞ്ച് ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിനു ജൂലൈ 30 ന്(ബുധനാഴ്ച) രാവിലെ 11ന്് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖയും അവയുടെ പകർപ്പും അപേക്ഷയും സഹിതം എത്തണം. യോഗ്യത: ഡി.എം.എൽ.ടി./ ബി.എസ്.സി എം.എൽ.ടി. വിശദവിവരത്തിന് ഫോൺ: 04822-215154.
date
- Log in to post comments