വായനമാസാചരണം ജില്ലാതല സമാപനം ശനിയാഴ്ച(ജൂലൈ 26 )
വിവര- പൊതുജന സമ്പർക്ക വകുപ്പിന്റെയും ജില്ലാഭരണകേന്ദ്രത്തിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നടത്തിയ വായന മാസാചരണത്തിന്റെ സമാപനവും പുസ്തകപരേഡ് മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും ശനിയാഴ്ച(ജൂലൈ 26) നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് നാട്ടകം മറിയപ്പള്ളി അക്ഷരം മ്യൂസിയത്തിൽ നടക്കുന്ന സമാപനയോഗത്തിന്റെ ഉദ്ഘാടനവും സമ്മാനവിതരണവും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവ്വഹിക്കും. ഐ ആൻഡ് പി.ആർ.ഡി. റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ ആധ്യക്ഷ്യം വഹിക്കും.
സംവിധായകനും തിരക്കഥാകൃത്തും അധ്യാപകനുമായ പ്രൊഫ. അജു കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ജനറൽ സെക്രട്ടറി പി.ജി.എം. നായർ, എസ്.പി.സി.എസ്. ഭരണസമിതിയംഗം ഡോ. എം.ജി. ബാബുജി, കവി ബി. ശശികുമാർ, സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, അക്ഷരം മ്യൂസിയം സ്‌പെഷൽ ഓഫീസർ എസ്. സന്തോഷ് കുമാർ എന്നിവർ പങ്കെടുക്കും.
വായനമാസാചരണത്തിന്റെ ഭാഗമായി സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി നടത്തിയ പുസ്തക പരേഡ് പുസ്തകാസ്വാദന മത്സരത്തിലെ വിജയികൾ:
ഹൈസ്‌കൂൾ വിഭാഗം
ഒന്നാം സ്ഥാനം: ലിയ സച്ചിൻ(സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പ്ലാശനാൽ)
രണ്ടാം സ്ഥാനം: സാറാ മരിയ ജോബി(സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. കടപ്ലാമറ്റം)
മൂന്നാം സ്ഥാനം: എമ്മ അന്ന ചെറിയാൻ(സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ, ആനക്കല്ല്, കാഞ്ഞിരപ്പള്ളി)
ഹയർസെക്കൻഡറി വിഭാഗം
ഒന്നാം സ്ഥാനം: ശിൽപ അന്ന സാം(സി.എം.എസ്. കോളജ് ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം)
രണ്ടാം സ്ഥാനം: നെവിൻ പ്രമോദ്( സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂൾ, മാന്നാനം)
മൂന്നാം സ്ഥാനം: നിബിൻ ഷെറഫ്(എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം)
കോളജ് വിഭാഗം
ഒന്നാം സ്ഥാനം: ദേവിക ആർ. ചന്ദ്രൻ(സ്‌കൂൾ ഓഫ് ലെറ്റേഴ്സ്, എം.ജി. സർവ്വകലാശാല, കോട്ടയം)
രണ്ടാം സ്ഥാനം: അനുപ്രിയ ജോജോ(ദേവമാതാ കോളജ്, കുറവിലങ്ങാട്)
മൂന്നാം സ്ഥാനം: എച്ച്. ഹരിത(കെ.ജി. കോളജ്, പാമ്പാടി)
- Log in to post comments