വോക്ക് ഇൻ ഇന്റർവ്യൂ 28ന്
ജില്ലാ മൃഗസംരക്ഷണ വകുപ്പ് വൈക്കം ബ്ലോക്കിൽ നടപ്പിലാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയിൽ വെറ്റിനറി ഡോക്ടർ, പാരവെറ്റ് തസ്തികകളിലേക്കും ഉഴവൂർ ബ്ലോക്കിൽ നടപ്പിലാക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം പദ്ധതിയിൽ വെറ്ററിനറി ഡോക്ടർ തസ്തികയിലേക്കും ജൂലൈ 22ന് നിശ്ചയിച്ചിരുന്ന വോക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 28 ലേക്ക് മാറ്റി വെച്ചു. വെറ്ററിനറി ഡോക്ടർ തസ്തിയിലേക്ക് ഉച്ചകഴിഞ്ഞ്് രണ്ടുമണിക്കും പാരവെറ്റ് തസ്തികയിലേക്ക് മൂന്നുമണിക്കുമാണ് ഇന്റർവ്യൂ. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ വി.എച്ച്.എസ്.ഇ-ലൈവ്സ്റ്റോക്ക് ഡെയറി പൗൾടി മാനേജ്‌മെന്റ് കോഴ്സ് പാസ്സായിരിക്കണം. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവ്വകലാശാലയിൽ നിന്നു ലഭിച്ച ആറു മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് ഫാർമസി നഴ്സിംഗ് സ്റ്റൈപ്പൻഡറി ടെയിനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചവരും ആയിരിക്കണം. ഇവരുടെ അഭാവത്തിൽ എച്ച്.എസ്.ഇ ലൈവ്സ്റ്റോക്ക് ഡെയറി പൗൾട്രി മാനേജ്മെന്റ്റ് കോഴ്സ് പാസ്സായവരോ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് അടിസ്ഥാനമായി ഡെയറി ഫാർമർ എന്റർപ്രണർ / സ്മോൾ പൗൾടി ഫാർമർ എന്റർപ്രണർ എന്നിവയിൽ ഏതെങ്കിലും കോഴ്സ് പാസായിട്ടുള്ളവരെയും പരിഗണിക്കും. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ : 0481 2563726.
- Log in to post comments