അറിയിപ്പുകൾ
റെസ്പിറേറ്ററി ടെക്നീഷ്യന്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ദിവസവേതനത്തില്‍ വനിത റെസ്പിറേറ്ററി ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: റെസ്പിറേറ്ററി ടെക്നോളജിയില്‍ ഡിപ്ലോമ. പ്രായപരിധി 20-40. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 29ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.
ടെണ്ടര്‍ ക്ഷണിച്ചു
വടകര അര്‍ബന്‍ ഐസിഡിഎസ് പ്രോജക്ടിലെ മൂന്ന് സെക്ടറുകളിലെ 84 അങ്കണവാടികളില്‍ പാല്‍ വിതരണത്തിന് റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 ഉച്ച രണ്ട് മണി. ഫോണ്‍: 0496 2515176, 9847140920.
ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ നിയമനം
കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജ് സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികകളില്‍ ദിവസവേതനത്തില്‍ നിയമനം നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂലൈ 29ന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ http://geckkd.ac.in ല്‍ ലഭിക്കും.
സ്പോട്ട് അഡ്മിഷന്‍
കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ ബിഎഡ് മലയാളം കോഴ്സില്‍ കുശവ അനുബന്ധ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. ജൂലൈ 28ന് രാവിലെ 11നകം അസ്സല്‍ രേഖകളുമായി കോളേജിലെത്തണം. ഫോണ്‍: 0495 2722792.
ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്ടെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഒന്നര വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം കോളേജില്‍ പഠനവും ആറുമാസം പ്രശസ്ത ഹോട്ടലുകളില്‍ പരിശീലനവുമാണുണ്ടാകുക. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണം ഉണ്ട്. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാക്കും. പ്രായപരിധിയില്ല. അപേക്ഷാഫോമും വിശദവിവരങ്ങളും www.sihmkerala.com ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. ഫോണ്‍: 0495-2385861, 9037098455.
വനിത കമീഷന്‍ അദാലത്ത് ഇന്ന്
കേരള വനിത കമീഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് ഇന്ന് (ജൂലൈ 26) രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പുതിയ പരാതികളും സ്വീകരിക്കും.
റെസ്‌ക്യു ഗാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
2025ലെ ട്രോളിങ് നിരോധന കാലയളവിന് ശേഷം (2025 ആഗസ്റ്റ് ഒന്ന് മുതല്‍ 2026 ജൂണ്‍ ഒമ്പത് വരെ) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് റെസ്‌ക്യു ഗാര്‍ഡുമാരെ ദിവസവേതനത്തില്‍ നിയമിക്കും.
അപേക്ഷകര്‍ രജിസ്‌റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും 20-60 പ്രായപരിധിയിലുള്ളവരുമാകണം. ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഇന്ന് (ജൂലൈ 26) ഉച്ചക്ക് രണ്ടിന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2414074.
ടെക്‌സ്‌റ്റൈല്‍ ഉല്‍പന്ന വില്‍പനശാല ഉദ്ഘാടനം 29ന്
സംസ്ഥാന ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ നെയ്ത്തുശാലയില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളും കൈത്തറി സംഘങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉല്‍പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കാന്‍ കോഴിക്കോട് അംബേദ്കര്‍ ബില്‍ഡിങ്ങില്‍ ഒരുക്കുന്ന വില്‍പനശാലയുടെ പ്രവര്‍ത്തനോദ്ഘാടനം ജൂലൈ 29ന് വൈകീട്ട് അഞ്ചിന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിക്കും. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
കോളേജ് വിദ്യാര്‍ഥികള്‍ക്ക് മാരത്തോണ്‍ മത്സരം
അന്താരാഷ്ട്ര യുവജന ദിനാചരണത്തിന് മുന്നോടിയായി ജില്ലാ മെഡിക്കല്‍ ഓഫീസും സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് ആഗസ്റ്റ് നാലിന് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് (പ്രായപരിധി: 17-25) അഞ്ച് കിലോമീറ്റര്‍ മാരത്തോണ്‍ 'റെഡ് റണ്‍' സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്‌ഐവി/എയ്ഡ്‌സ് അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് മത്സരം.
രാവിലെ 6.30ന് കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വശത്തുനിന്ന് ആരംഭിക്കുന്ന മാരത്തോണില്‍ ഐടിഐ, പോളിടെക്‌നിക്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങിയവയിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ക്യാഷ് പ്രൈസ് നല്‍കും. ഒന്നാം സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.
പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് മൂന്നിനകം massmediakkd@gmail .com ല്‍ രജിസ്റ്റര്‍ ചെയ്യണം. കോളേജ് ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ നല്‍കുന്ന സാക്ഷ്യപത്രം, വയസ്സ്, ലിംഗ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. ഫോണ്‍: 9745275657, 8921580446.
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്‌സ്
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരുവര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ ഇന്റേണ്‍ഷിപ്പോടെയുള്ള റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 7994926081.
നൈറ്റ് വാച്ചര്‍ അഭിമുഖം 30ന്
ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലെ ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി 90 ദിവസത്തേക്ക് നൈറ്റ് വാച്ചര്‍ (ഹാച്ചറി) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഹാച്ചറിയിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിജ്ഞാനം ഉള്ളവരാകണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും സഹിതം ജൂലൈ 30ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.
- Log in to post comments