Skip to main content

അസാപില്‍ സൗജന്യ തൊഴില്‍ മേള നാളെ (ജൂലൈ 26)

കേരള സര്‍ക്കാര്‍ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴിൽ മേള നടക്കും. പ്രമുഖ  കമ്പനികള്‍ പങ്കെടുക്കുന്ന മേളയിൽ  നിരവധി തൊഴില്‍ അവസരങ്ങളുണ്ട്. താത്പര്യമുള്ളവര്‍ നാളെ (ജൂലൈ 26) രാവിലെ 10ന് ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം.  https://forms.gle/bnnxRtRggrm3H3Xf9 എന്ന ലിങ്ക് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. പ്രവേശനം സൗജന്യം.ഫോണ്‍ :  9495999704.

 

date