Post Category
റവന്യൂ ജില്ലാ കലോത്സവം ലോഗോ പ്രകാശനം നടത്തി
അമ്പത്തൊമ്പതാമത് റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്‌തു. തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്‌ജുള അരുണനില്‍ നിന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ എ കെ അരവിന്ദാക്ഷന്‍ ലോഗോ ഏറ്റുവാങ്ങി. ഇതോടൊപ്പം കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസും പ്രകാശനം ചെയ്‌തു. കെ കെ രാജന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. നവംബര്‍ 28, 29 തീയതികളിലാണ് കലോത്സവം. സംസ്‌കൃതോത്സവം, അറബി കലോത്സവം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. നഗരത്തിലെ വിവിധ സ്‌ക്കൂളികള്‍ കലോത്സവത്തിന് വേദിയാകും. പി ഐ യൂസഫ് മാസ്റ്റര്‍, പി പോള്‍, വി കല ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments