Skip to main content

വായനപക്ഷാചരണം: അധ്യാപകർക്ക് സമ്മാനദാനം നടത്തി

 

വായന പക്ഷാചരണത്തിന്റെ ഭാഗമായി തൃശൂർ ജില്ലാ ഭരണകൂടവും
ജില്ലാ  ഇൻഫർമേഷൻ ഓഫീസും  സംയുക്തമായി ജില്ലയിലെഅധ്യാപകർക്കായി സംഘടിപ്പിച്ച പുസ്തകാസ്വാദന മത്സരത്തിന്റെ സമ്മാന വിതരണം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു.

കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനായി അധ്യാപകർ മികച്ച പങ്കാണ് വഹിക്കുന്നതെന്നും വായനയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരണമെന്നും കളക്ടർ പറഞ്ഞു.

മത്സരത്തിൽ വി.ആർ രൂപേഷ് (ജനത യു.പി സ്കൂൾ, വരന്തരപ്പിള്ളി) ഒന്നാം സ്ഥാനം നേടി. കെ.എം സിൽജ (എച്ച്.ഡി.പി.എസ് എച്ച്.എസ്.എസ്, എടത്തിരിഞ്ഞി) രണ്ടാം സ്ഥാനവും ജീസ ജോർജ് (സേക്രഡ് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്, തൃശൂർ) മൂന്നാം സ്ഥാനവും നേടി. മത്സരത്തിൽ പങ്കെടുത്ത എല്ലാ അധ്യാപകർക്കും ജില്ലാ കളക്ടർ പ്രശംസാപത്രം സമ്മാനിച്ചു.

പട്ടിക്കാട് ജി.എച്ച്.എസ്.എസിലെ അധ്യാപകരായ പി.ജി ഹരീഷ്, പി.എ സിന്ധു എന്നിവർ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ കുട്ടികളുടെ  സർഗാത്മകമായ കത്തുകളുടെ സമാഹാരത്തിന്റെ പ്രകാശനം ജില്ലാ കളക്ടർ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം ബാലകൃഷ്ണന് നൽകി നിർവഹിച്ചു.  തങ്ങളുടെ ജീവിതത്തിലെ ലഹരികളെക്കുറിച്ച് വിദ്യാർത്ഥികൾ അധ്യാപകർക്ക് അയച്ച കത്തുകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ വേലായുധൻ, വിവര പൊതുജന സമ്പർക്ക വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ കെ.സി ഹരിദാസ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സി. കാർത്തിക, വിവര പൊതുജന സമ്പർക്ക വകുപ്പ് ജീവനക്കാർ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date