Skip to main content

ഭിന്നശേഷിക്കാര്‍ക്ക് വിവിധ പദ്ധതികള്‍: ഇപ്പോള്‍ അപേക്ഷിക്കാം

 

 

ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ഗുണഭോക്ത്യ പദ്ധതികളില്‍ നിന്നും ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ, ഓട്ടോണമസ് സ്ഥാപനങ്ങളില്‍ ഒന്നാം ക്ലാസ് മുതല്‍ പി ജി തലം വരെ പഠനം നടത്തുന്ന എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാകിരണം പദ്ധതി, സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ, ഓട്ടോണമസ് സ്ഥാപനങ്ങളില്‍ ഒമ്പതാം ക്ലാസ് മുതല്‍ പി ജി തലം വരെ പഠനം നടത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന വിദ്യാജ്യോതി പദ്ധതി, സര്‍ക്കാര്‍, എയ്ഡഡ്, വീടിന് അടുത്തുളള സ്‌കൂള്‍, സ്ഥാപനം, സര്‍ക്കാരിതര അംഗീകൃത സ്‌കൂളുകളില്‍ പഠിക്കുന്ന മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് പദ്ധതി, ഇന്ത്യയിലും, വിദേശത്തുമുളള യൂണിവേഴ്സിറ്റികളില്‍ നിന്നും വിദൂര പഠനം വഴിയും ഓണ്‍ലൈന്‍ വഴിയും രജിസ്റ്റര്‍ ചെയ്തിട്ടുളള വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി, ഇന്ത്യയിലെ യൂണിവേഴിസിറ്റികള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ഡിപ്ലോമ, ബിഎഡ്, എംഎഡ്, ഡിഗ്രി, പിജി തുടങ്ങിയ കോഴ്ലുകള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്, ട്രോഫി നല്‍കുന്ന വിജയാമൃതം പദ്ധതി, ഭിന്നശേഷി ഉള്ള വ്യക്തികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, കോളേജ് എന്‍ എസ് എസ്, എന്‍ സി സി, എസ് പി സി യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, എന്‍ ജി ഒ സാമൂഹ്യ പ്രവര്‍ത്തകര്‍, സ്വകാര്യ സംഘടനകള്‍ എന്നിവക്ക് അവാര്‍ഡ് നല്‍കുന്ന സഹചാരി പദ്ധതി, ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍, ഭിന്നശേഷിക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ വിവാഹ ധനസഹായം നല്‍കുന്ന പരിണയം പദ്ധതി, ഭിന്നശേഷി ഉള്ള വ്യക്തികള്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ ചികിത്സാ സഹായം നല്‍കുന്ന പരിരക്ഷ പദ്ധതി, മുഴുവന്‍ സമയ സഹായി ആവശ്യമുള്ള 50 ശതമാനം കൂടുതല്‍ ഭിന്നശേഷി ഉള്ളവരെ സംരക്ഷിക്കുന്ന അടുത്ത ബന്ധുക്കള്‍, ഭിന്നശേഷിത്വം മൂലം പുറത്ത് പോയി തൊഴില്‍ ചെയ്യുന്നതിന് സാധിക്കാത്ത ഭിന്നശേഷി ഉള്ളവര്‍ എന്നിവര്‍ക്ക് സ്വയംതൊഴില്‍ തുടങ്ങുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന സ്വാശ്രയ പദ്ധതി, 60 ശതമാനമോ അതിലധികമോ ഭിന്നശേഷി ഉള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സാമ്പത്തിക സഹായം നല്‍കുന്ന മാതൃജ്യോതി പദ്ധതി, ഭിന്നശേഷി ഉള്ള വ്യക്തികള്‍ക്ക് സംസ്ഥാനത്തെ/രാജ്യത്തെ സ്ഥാപനങ്ങള്‍/പരിശീലകരില്‍ നിന്നും കലാ/ കായിക പരിശീലനം നേടുന്നതിന് ധനസഹായം നല്‍കുന്ന ശ്രേഷ്ഠം പദ്ധതി, എന്നിവയ്ക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. സഹചാരി പദ്ധതി , പരിരക്ഷ പദ്ധതി എന്നിവയ്ക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നേരിട്ടും മറ്റു പദ്ധതികളില്‍ അപേക്ഷകള്‍ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയും സമര്‍പ്പിക്കണം. suneethi.sjd.kerala.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ ലഭ്യമാക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. (https://suneethi.sjd.kerala.gov.in).

ഭിന്ന ശേഷിക്കാര്‍ക്കുള്ള പദ്ധതി വിവരങ്ങള്‍ സാമൂഹ്യ നീതി വകുപ്പിന്റെ വെബ്സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0486-2228160

 

 

date