Skip to main content

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം വിജയികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചു

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) നടത്തുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ ഐ പി) സ്‌കൂൾ വിഭാഗം സംസ്ഥാന തല വിജയികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. ഹൈസ്‌കൂൾഹയർ സെക്കൻഡറിവൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന വൈ ഐ പി-ശാസ്ത്രപദം സംസ്ഥാനതല വിജയികൾക്കാണ് 10 മാർക്കായി അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഹൈസ്‌കൂൾ മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർഥികളിൽ ഇന്നൊവേഷൻ സംസ്‌ക്കാരം വളർത്തിയെടുക്കാൻ സഹായകരമാകുന്ന പരിപാടിയാണ് വൈ ഐ പി.

ഹൈസ്‌കൂൾഹയർ സെക്കൻഡറി സ്‌കൂൾവി.എച്ച്.എസ്.ഇ. സ്‌കൂളുകളിൽ പൊതു വിദ്യാഭ്യസ വകുപ്പ് എസ്.എസ്.കെ. എന്നിവയുമായി ചേർന്ന് വൈ.ഐ.പി-ശാസ്ത്രപഥം എന്ന പേരിലാണ്  വൈ ഐ പി പരിപാടി നടപ്പിലാക്കി വരുന്നത്.

ഈ പരിപാടിയിലൂടെ  രണ്ട് അല്ലെങ്കിൽ മൂന്നംഗ  വിദ്യാർഥി ടീമുകൾ സമർപ്പിക്കുന്ന ആശയങ്ങളിൽ നിന്നാണ് ത്രിതല മൂല്യനിർണ്ണയത്തിലൂടെ സംസ്ഥാനതല വിജയികളെ കണ്ടെത്തുന്നത്. തിരഞ്ഞെടുത്ത ടീമുകൾക്ക് പ്രോജക്റ്റ് പൂർത്തിയാക്കാൻ മാർഗ്ഗനിർദ്ദേശവും സാമ്പത്തികസഹായവും കെ-ഡിസ്‌ക് നൽകുന്നു.

വൈ.ഐ.പി-ശാസ്ത്രപഥം എട്ടാം പതിപ്പിന്റെ രജിസ്‌ട്രേഷനും ആശയസമർപ്പണവും നടന്നുവരുകയാണ്.  സെപ്റ്റംബർ 14നു മുൻപായി yip.kerala.gov.in എന്ന വെബ്‌സൈറ്റിൽ ആശയങ്ങൾ സമർപ്പിക്കാം.  അക്കാദമിക ഗവേഷണ സ്ഥാപനങ്ങൾസർക്കാർഇൻഡസ്ട്രിപൊതുസമൂഹം എന്നിവയെ ബന്ധിപ്പിച്ചാണ് വൈ.ഐ.പി. പ്രവർത്തിക്കുന്നത്. വൈ.ഐ.പി.യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് വൈ.ഐ.പി-ശാസ്ത്രപഥത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്.

പി.എൻ.എക്സ് 4144/2025

date