Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുള്ള അക്കൌണ്ടൻറ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. സെപ്റ്റംബർ 8 രാവിലെ 11ന് വാക്ക്-ഇൻ-ഇൻ്റർവ്യൂ നടക്കും. ബി.കോം, ടാലി പ്രൈം ആണ് അടിസ്ഥാനയോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം.

 

ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 8-ന് രാവിലെ 10.15 ന് വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. 

ഫോൺ - 04842777489 

 

date