Skip to main content

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കെല്‍ട്രോണിന്റെ നോളേജ് സെന്ററുകളില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ (പ്ലസ്ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയ്‌നിംഗ് (എസ്എസ്എല്‍സി) എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ പഠനകേന്ദ്രങ്ങള്‍ ലഭ്യമാണ്.

മികച്ച തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളിലേക്ക് ഓരോ ബാച്ചിലും 30 വീതം വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും. അവസാന തീയതി ആഗസ്റ്റ് 30.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072592416

date