Skip to main content

മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷകള്‍ ക്ഷണിച്ചു

 

 

ഇടുക്കി ജില്ലയിലെ അംഗീകൃത മത്സ്യത്തൊഴിലാളികളില്‍ നിന്നും ഭവന പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി അറ്റകുറ്റപണികള്‍ നടത്തിയാല്‍ വാസയോഗ്യമാക്കാന്‍ കഴിയുന്ന ഭവനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സജീവ മത്സ്യത്തൊഴിലാളികള്‍ ആയിരിക്കണം. ഭവനങ്ങള്‍ക്ക് 8 വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമുകള്‍ക്കും അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം (04862 233226), മത്സ്യഭവന്‍ ഇടുക്കി (04862 233226),മത്സ്യഭവന്‍ നെടുങ്കണ്ടം (04868 234505) എന്നീ ഓഫീസുകളുമായി ബന്ധപ്പെടണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി: ആഗസ്റ്റ് 30.

 

 

date