Skip to main content

കരുണാപുരം ഐ.ടി.ഐയില്‍ സീറ്റ് ഒഴിവ്

 

 

കരുണാപുരം ഗവ. ഐ.ടി.ഐ-യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA) എന്നീ എസ്.സി.വി.ടി ട്രേഡുകളില്‍ ജനറല്‍, എസ്.സി, എസ്.ടി വിഭാഗങ്ങളിലും, പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കും. ഐ.ടി.ഐ പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ടിസി, ജാതിസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 30 നു മുന്‍പായി ഐ.ടി.ഐ-യില്‍ നേരിട്ട് ഹാജരാകണം. എസ.്എസ്.എല്‍.സി ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും പ്രവേശനം ലഭിക്കും. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷഫീസ് 100രൂപ. അപേക്ഷ ഫോമുകള്‍ ഐ.ടി.ഐ ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868291050, 9495642137.

 

 

date