Skip to main content

അയ്യന്‍ങ്കാളി സ്‌കോളര്‍ഷിപ്പ് പരീക്ഷ നാളെ (ആഗസ്റ്റ് 24)

പട്ടികജാതി വികസന വകുപ്പ് 2025-26 വര്‍ഷത്തെ അയ്യന്‍ങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഇന്ന് (ആഗസ്റ്റ് 24) നടക്കും. മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എം.ആര്‍.എസ് നിലമ്പൂര്‍ എന്നീ കേന്ദ്രങ്ങളില്‍ വെച്ച് രാവിലെ 10 മുതല്‍ 12 വരെയാണ് പരീക്ഷ.

പരീക്ഷാര്‍ത്ഥികള്‍ക്കുള്ള ഹാള്‍ ടിക്കറ്റ് എല്ലാ ബ്ലോക്ക്/നഗരസഭാ പട്ടികജാതി വികസന ഓഫീസര്‍മാരുടെയും ഹെഡ് മാസ്റ്റര്‍മാരുടെയും ഇ ഗ്രാന്റ് 3.0 ലോഗിനില്‍ ലഭിക്കും. പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് പ്രിന്റ് കൊണ്ടുവരണം. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ബ്ലോക്ക്/നഗരസഭാ പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍: 0483 2734901

 

date