Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

പാലക്കാട് ജില്ലയിലെ നാഗലശ്ശേരി ഐ.ടി.ഐയില്‍  ഡ്രാഫ്ട്സ്മാന്‍ സിവില്‍ , ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അഡിറ്റീവ് മാനുഫാക്ചറിംഗ് (3 ഡി പ്രിന്റിംഗ്) ടെക്നീഷന്‍, കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിങ് എന്നീ നാലു ട്രേഡുകളില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. അഭിമുഖം ആഗസ്റ്റ് 27ന് രാവിലെ 10ന് നടക്കും. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ www.cstaricalcutta.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിയ്ക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി ഐ.ടി.ഐ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9746715651.

date